NEWSROOM

21 കാരിയെ പീഡിപ്പിച്ചു കൊന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു; ആന്ധ്രയിൽ മൂന്നു പേർ അറസ്റ്റിൽ

വെള്ളിയാഴ്ച പുലർച്ചെ റെയിൽ വേ ട്രാക്കിനു സമീപത്തുവെച്ചാണ് സംഭവം നടന്നത്

Author : ന്യൂസ് ഡെസ്ക്

ആന്ധ്ര പ്രദേശിലെ ബപട്ലയിൽ 21 കാരിയെ പീഡിപ്പിച്ചു കൊന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. ചിരാല സ്വദേശികളായ ദേവരകൊണ്ട ശ്രീകാന്ത് (24), ദേവരകൊണ്ട വിജയ് (26), കരംകി മഹേഷ് (22) എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച പുലർച്ചെ റെയിൽവേ ട്രാക്കിനു സമീപത്തു വെച്ചാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന പ്രതികൾ യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീന്നിട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. "വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെ വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി തിരിച്ച് വീട്ടിലെത്തിയില്ല. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ അന്വേഷിച്ച് ഇറങ്ങിയതോടെയാണ് റെയിൽവേ ട്രാക്കിൽ മൃതദേ​ഹം കണ്ടെത്തിയത്". ഉടൻ തന്നെ അവർ പോലീസിനെ അറിയിച്ചതായും എസ് പി വകുൽ ജിൻഡാൽ പറഞ്ഞു.

പ്രതികളായ മൂവരും മദ്യത്തിനും കഞ്ചാവിനും അടിമകളാണെന്നും, വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്നും എസ് പി അറിയിച്ചു. ശനിയാഴ്ച വൈകിട്ട് ബപട്ലയിലെ വോദരേവിലുള്ള റസ്റ്ററൻ്റിനു സമീപത്തു നിന്നാണ് പ്രതികളെ പിടികൂടിയത്.

SCROLL FOR NEXT