NEWSROOM

22കാരനായ കൊടുംകുറ്റവാളി കരുതൽ തടങ്കലിൽ; പ്രതിക്കെതിരെ നിരവധി വധശ്രമ കേസുകൾ

ഇയാൾക്കെതിരെ നിരവധി സ്റ്റേഷനുകളിൽ വധശ്രമ കേസുകളുണ്ട്. കാപ്പ നിയമപ്രകാരം നേരത്തെ നാടുകടത്തിയിട്ടുമുണ്ട്

Author : ന്യൂസ് ഡെസ്ക്

22കാരനായ കൊടുംകുറ്റവാളി കരുതൽ തടങ്കലിൽ. തിരുവനന്തപുരം അയിരൂർ സ്വദേശി ദേവനാരായണനെതിരെയാണ് നടപടി. പ്രതിയെ അയിരൂർ പൊലീസാണ് കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചത്. പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിയ കേസിലും പ്രതിയാണ് ദേവനാരായണൻ.ഇയാൾക്കെതിരെ നിരവധി സ്റ്റേഷനുകളിൽ വധശ്രമ കേസുകളുണ്ട്. കാപ്പ നിയമപ്രകാരം നേരത്തെ നാടുകടത്തിയിട്ടുമുണ്ട്.

SCROLL FOR NEXT