NEWSROOM

എത്യോപ്യയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ; 229 മരണം

ഗോഫ സോണിലെ കെഞ്ചോ-ഷാച്ച പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്.

Author : ന്യൂസ് ഡെസ്ക്

എത്യോപ്യയിൽ കനത്ത മഴയിൽ രണ്ടിടത്ത് മണ്ണിടിഞ്ഞ് 229 പേർ മരിച്ചു. 81 സ്ത്രീകളും, 148 പുരുഷന്മാരുമാണ് അപകടത്തിൽ മരിച്ചത്. അഞ്ച് പേരെ രക്ഷപ്പെടുത്തി. ഗോഫ സോണിലെ കെഞ്ചോ-ഷാച്ച പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ പ്രദേശവാസികളാണ് രണ്ടാമതുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ടത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് തെക്കൻ എത്യോപ്യ പ്രതിനിധി അലെമയേഹു ബവ്ഡി പറഞ്ഞു. അപകടത്തിൽ പെട്ട നിരവധി പേരെ കണ്ടെത്താനായിട്ടില്ലെന്ന് ഗോഫ സോണിലെ ദുരന്ത നിവാരണ ഏജൻസിയുടെ ഡയറക്ടർ മാർക്കോസ് മെലെസ് പറഞ്ഞു.

എത്യോപ്യയിലെ മഴക്കെടുതിയിൽ ഇതുവരെ 19000ത്തിലേറെ പേരാണ് മരിച്ചത്.

SCROLL FOR NEXT