NEWSROOM

മലപ്പുറത്ത് രാസലഹരി കലർത്തിയ ഭക്ഷണം നൽകി പീഡനം; പോക്സോ കേസിൽ ചേറൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍ പിടിയില്‍

2020 ൽ പെൺകുട്ടി പ്ലസ് വൺ വിദ്യാർഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 മാർച്ച് വരെ തുടർന്നു

Author : ന്യൂസ് ഡെസ്ക്


മലപ്പുറത്ത് രാസലഹരി നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അഞ്ച് വർഷത്തോളം പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂറി(23)നെയാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഭക്ഷണത്തിൽ രാസലഹരി കലർത്തിയായിരുന്നു പീഡനം. പ്രതി പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തുകയും, ഇത് കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. 


മലപ്പുറം കോട്ടക്കലിലാണ് സംഭവം. 2020 ൽ പെൺകുട്ടി പ്ലസ് വൺ വിദ്യാർഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 മാർച്ച് വരെ തുടർന്നു. പെൺകുട്ടിയെ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നു. പിന്നാലെ ലഹരിയിൽ നിന്ന് മോചിതയായ ശേഷമാണ് പെൺകുട്ടി കോട്ടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് യുവാവ് വശീകരിച്ചത്. പീഡനത്തിന് ശേഷം അതിജീവിതയുടെ നഗ്ന ദൃശ്യം പകർത്തി പ്രതി സ്വർണാഭരണവും തട്ടിയെടുത്തിരുന്നു. കോട്ടയ്ക്കൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

SCROLL FOR NEXT