NEWSROOM

വാതുവെപ്പ് ആപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നു; തെലങ്കാനയില്‍ റാണ ദഗുബാട്ടിയും പ്രകാശ് രാജുമടക്കം 24 പേര്‍ക്കെതിരെ കേസ്

സെലിബ്രിറ്റികളുടെയും സ്വാധീനമുള്ളവരുടെയും സഹായത്തോടെ സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെ ഈ പ്ലാറ്റ്‍ഫോമുകള്‍ അവരുടെ ആപ്പുകളും വെബ്സൈറ്റുകളും പ്രൊമോട്ട് ചെയ്യുന്നുണ്ടെന്ന് എഫ്ഐആറില്‍ പറയുന്നു.

Author : ന്യൂസ് ഡെസ്ക്



അനധികൃതമായ വാതുവെപ്പ് ആപ്പുകള്‍ പ്രൊമോട്ട് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി തെലങ്കാനയില്‍ സിനിമതാരങ്ങള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. റാണ ദഗുബാട്ടി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി തുടങ്ങി 25 പ്രമുഖ താരങ്ങള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിസിനസുകാരനായ ഫനീന്ദ്ര ശര്‍മ നല്‍കിയ പരാതിയിലാണ് മിയാപൂര്‍ പൊലീസിന്റെ നടപടി.

പ്രണീത, നിധി അഗര്‍വാള്‍, അനന്യ നാഗല്ല, സിരി ഹനുമന്തു, ശ്രീമുഖി, വര്‍ഷിണി സൗന്ദര്‍രാജന്‍, വാസന്തി കൃഷ്ണന്‍, ശോഭ ഷെട്ടി, അമൃത ചൗധരി, നയനി പാവനി, നേഹ പത്താന്‍, പാണ്ഡു, പത്മാവതി, വിഷ്ണു എന്നിവരുടെ പേരുകളും എഫ്‌ഐആറില്‍ ഉള്‍പ്പെടുന്നു.

സെലിബ്രിറ്റികളുടെയും സ്വാധീനമുള്ളവരുടെയും സഹായത്തോടെ സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെ ഈ പ്ലാറ്റ്‍ഫോമുകള്‍ അവരുടെ ആപ്പുകളും വെബ്സൈറ്റുകളും പ്രൊമോട്ട് ചെയ്യുന്നുണ്ടെന്ന് എഫ്ഐആറില്‍ പറയുന്നു. 'ഈ നിയമവിരുദ്ധ പ്ലാറ്റ്ഫോമുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുണ്ട്, കൂടാതെ ഇത് നിരവധി കുടുംബങ്ങളെ, പ്രത്യേകിച്ച് കുറഞ്ഞ ശമ്പളം പറ്റുന്ന കുടുംബങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്നു,' എന്നും എഫ്ഐആറില്‍ ഉണ്ട്.


SCROLL FOR NEXT