NEWSROOM

മുനമ്പത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപില്‍ നിന്നും 27 ബംഗ്ലാദേശികള്‍ പിടിയില്‍

പിടികൂടിയവരിൽ നിന്ന് ബംഗ്ലാദേശി പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് റൂറല്‍ എസ്പി വൈഭവ് സക്‌സേന പ്രതികരിച്ചു.

Author : ന്യൂസ് ഡെസ്ക്

മുനമ്പത്ത് നിന്ന് 27 ബംഗ്ലാദേശി പൗരര്‍ പിടിയില്‍. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപില്‍ നിന്നും ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടി കൂടിയത്. പിടികൂടിയവരുടെ കയ്യില്‍ നിന്ന് ബംഗ്ലാദേശി പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് റൂറല്‍ എസ്പി വൈഭവ് സക്‌സേന പ്രതികരിച്ചു.

മുനമ്പത്തെ ക്യാംപില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന വ്യാജേന താമസിച്ച് വരികയായിരുന്നു ഇവര്‍. 50 ഓളം പേരെ കസ്റ്റഡിയിലെടുത്തതില്‍ 23 പേരെ ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞതോടെ വെറുതെ വിടുകയായിരുന്നു.

പിടിക്കപ്പെട്ട ബംഗ്ലാദേശികളില്‍ സ്ത്രീകള്‍ അടക്കമുള്ളവരുണ്ട്. നേരത്തെയും കേരളത്തില്‍ നിന്ന് ബംഗ്ലാദേശികളെ പിടികൂടിയിരുന്നു. പിടിയിലായവര്‍ പലരും ഒരു വര്‍ഷത്തിലേറെയായി ഇവിടെ താമസിച്ച് വരുന്നവരാണ്.

ബംഗ്ലാദേശികള്‍ എങ്ങനെ കേരളത്തിലേക്കെത്തിയെന്ന് അന്വേഷിക്കും. അകത്തു നിന്ന് ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന് തിരക്കുമെന്നും എസ്പി പറഞ്ഞു. ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്ക് കേരളത്തിലേക്ക് വരാനാണ് താല്പര്യം. കേരളത്തിലെ സൗകര്യങ്ങളാണ് അവരെ ഇങ്ങോട്ട് വരാന്‍ പ്രേരിപ്പിക്കുന്നതെന്നും എസ് പി പറഞ്ഞു. 

SCROLL FOR NEXT