NEWSROOM

ഗുജറാത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ തകർന്നുവീണു; മൂന്ന് പേർ മരിച്ചു

തീപിടിച്ചതിനെ തുടർന്നാണ് കോസ്റ്റ് ഗാർഡിൻ്റെ ധ്രുവ് ഹെലികോപ്റ്റർ തകർന്നുവീണത്

Author : ന്യൂസ് ഡെസ്ക്

ഗുജറാത്തിൽ ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഹെലികോപ്റ്ററിലുണ്ടായവർക്ക് പരുക്കേറ്റിറ്റുണ്ട്. മരിച്ചവർ ആരൊക്കെയാണെന്ന് വ്യക്തമായിട്ടില്ല. കോസ്റ്റ് ഗാർഡ് വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. തീപിടിച്ചതിനെ തുടർന്നാണ് കോസ്റ്റ് ഗാർഡിൻ്റെ ധ്രുവ് ഹെലികോപ്റ്റർ തകർന്നുവീണത്. എന്നാൽ തീപിടുത്തത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.



നാല് മാസം മുമ്പ് സെപ്റ്റംബറിൽ എഎൽഎച്ച് എംകെ-3 ഹെലികോപ്റ്റർ പോർബന്തറിന് സമീപം അറബിക്കടലിൽ വീണതിനെ തുടർന്ന് മൂന്ന് ജീവനക്കാരെ കാണാതായിരുന്നു. ആദ്യം നടത്തിയ തെരച്ചിലിൽ രണ്ട് ജീവനക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പിന്നീട് നടത്തിയ തെരച്ചിലിനൊടുവിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തിയിരുന്നു.




SCROLL FOR NEXT