NEWSROOM

ചൊക്രമുടി കയ്യേറ്റം: മുൻ തഹസിൽദാരടക്കം 3 പേർക്ക് സസ്പെൻഷൻ

ദേവികുളം സബ് കലക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി

Author : ന്യൂസ് ഡെസ്ക്

ചൊക്രമുടി കയ്യേറ്റത്തിൽ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മുൻ തഹസിൽദാരടക്കം 3 പേരെ സസ്പെൻഡ് ചെയ്തു. ദേവികുളം മുൻ തഹസിൽദാർ ഡി അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു ബൈസൺവാലി വില്ലേജ് ഓഫീസർ എം എം സിദ്ദിഖ് എന്നിവർക്കെതിരെയാണ് നടപടി.

റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് ഉത്തവിറക്കിയത്. ദേവികുളം സബ് കലക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

SCROLL FOR NEXT