NEWSROOM

ജമ്മു കശ്മീരില്‍ സൈനിക വാഹനം 700 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ മരിച്ചു

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന വാഹന വ്യൂഹത്തിലെ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. പകല്‍ 11.30 ഓടെയുണ്ടായ അപകടത്തില്‍ അമിത് കുമാര്‍, സുജീത് കുമാര്‍, ബഹദൂര്‍ എന്നിവരാണ് മരിച്ചത്.

സൈനിക വാഹനം 700 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോവുകയായിരുന്ന വാഹന വ്യൂഹത്തിലെ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്.

ആര്‍മി, പൊലീസ്, എസ്ഡിആര്‍എഫ് എന്നിവര്‍ ചേര്‍ന്ന് അപകടം നടന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.




SCROLL FOR NEXT