മലപ്പുറം മമ്പാട് കാരച്ചാൽ പൂള പൊയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്ന് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം. മമ്പാട് നടുവക്കാട് സ്വദേശി ചീരക്കുഴിയിൽ ഷിജുവിൻ്റെ മകൻ ധ്യാൻ ദേവ് ആണ് മരിച്ചത്. ഷിജുവിൻ്റെ സഹോദരൻ ഷിനോജാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. വണ്ടിയിലുണ്ടായ ഷിനോജിൻ്റെ ഭാര്യ ശ്രീലക്ഷ്മിയും മരിച്ചു.
ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൻ്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണം. ധ്യാൻ ദേവിൻ്റെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഷിനോജും ശ്രീലക്ഷ്മിയും മൂന്ന് കുട്ടികളുമായാണ് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റ രണ്ടു കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.