NEWSROOM

കെഎസ്ആർടിസിക്ക് 30 കോടി രൂപ കൂടി അനുവദിച്ചു: കെ.എൻ. ബാലഗോപാൽ

ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയെങ്കിലും സഹായമായി നൽകുന്നുണ്ടെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കെഎസ്ആർടിസിക്ക് 30 കോടി രൂപ കൂടി സർക്കാർ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം കെഎസ്‌ആർടിസിക്ക്‌ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് 900 കോടി രൂപയാണ്. ഇതിൽ 688.43 കോടി ഇതുവരെ നൽികിയിട്ടുണ്ടെന്നും ധനവകുപ്പ് പറഞ്ഞു.

രണ്ടാം പിണറായി സർക്കാർ ഇതുവരെ 5970 കോടി രൂപയാണ് കോർപ്പറേഷന് നൽകിയത്. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയെങ്കിലും സഹായമായി നൽകുന്നുണ്ടെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

SCROLL FOR NEXT