പ്രതീകാത്മക ചിത്രം 
NEWSROOM

കണ്ണൂരില്‍ വീട് കുത്തി തുറന്ന് 300 പവനും ഒരു കോടി രൂപയും കവര്‍ന്നു; നഷ്ടമായത് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും

വീട്ടുകാർ യാത്ര പോയിരുന്ന സമയത്താണ് മോഷണം നടന്നത്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. 300 പവനും ഒരു കോടി രൂപയും കവര്‍ന്നതായി പരാതി. വളപട്ടണം മന്നയില്‍ അഷ്‌റഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാത്രിയാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.

ബെഡ്‌റൂമിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് നഷ്ടമായത്. ലോക്കര്‍ പൂട്ടി താക്കോല്‍ സമീപത്തു തന്നെ സൂക്ഷിച്ചിരുന്നു. അഷ്‌റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് മോഷണം നടന്നത്.

മൂന്നംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവി അനുജ് പലിവാള്‍ വീട്ടിലെത്തിയിട്ടുണ്ട്. സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് എസ്.പി അറിയിച്ചു.

SCROLL FOR NEXT