കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 310 ആയി. രോഗബാധിതരിൽ ഭൂരിഭാഗം പേരും വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് . അതേസമയം രോഗത്തിൻ്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് രോഗം സ്ഥീരികരിച്ച സാഹചര്യത്തിൽ സ്കൂൾ പരിസരത്തെ പത്തോളം കുടിവെള്ള സ്രോതസുകളിൽ നിന്ന് സാംപിളുകൾ ശേഖരിച്ചിരുന്നു. കോഴിക്കോട് സിഡബ്ലുആർഡിഎമ്മിലേക്ക് ഈ സാംപിളുകൾ അയച്ചതായി ചങ്ങരോത്ത് പഞ്ചാത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ പ്രമീള അറിയിച്ചു. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞിട്ടും വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ തുറന്നിരുന്നില്ല.
READ MORE: കോഴിക്കോട് കരുവന്തിരുത്തിയില് കുടിവെള്ളം മുടങ്ങിയിട്ട് 14 ദിവസം; 3000 കുടുംബങ്ങള്‍ ദുരിതത്തില്‍
കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനാണ് പ്ലസ് വണ്‍ വിഭാഗത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടത് സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. രോഗബാധിതരുടെ എണ്ണം അനുദിനം വർധിച്ചുവരുകയാണ്.