NEWSROOM

ഉത്തരാഖണ്ഡിലെ ഹിമപാതം; മഞ്ഞിനടിയിൽ അകപ്പെട്ട 33 തൊഴിലാളികളെ രക്ഷിച്ചു: രക്ഷാദൗത്യം പുരോഗമിക്കുന്നു

കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ കുടുങ്ങിയ 22 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു. മഞ്ഞിനടിയിൽ അകപ്പെട്ട 55 റോഡ് നിർമ്മാണ തൊഴിലാളിൽ 33 പേരെയാണ് രക്ഷിച്ചത്. കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.



ഇന്ത്യ - ചൈന അതിര്‍ത്തി മേഖലയിലെ ചമോലി ജില്ലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപമാണ് വൻ ഹിമപാതമുണ്ടായത്. ക്യാമ്പിലെ തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. ബദ്രിനാഥിന് അപ്പുറത്തുള്ള മാന എന്ന ഗ്രാമത്തിലാണ് ഹിമപാതം. ഹിമപാതത്തെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടു.

നേരത്തെ ഫെബ്രുവരി 28ന് ഹിമപാതമുണ്ടായേക്കുമെന്ന് ലാഹോൾ, സ്പിതി പൊലീസ് മുന്നറിയിപ്പ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിനോദ സഞ്ചാരികളോടും പ്രദേശവാസികളോടും ജാഗ്രത പാലിക്കണമെന്നും നോട്ടീസിൽ സൂചിപ്പിച്ചിരുന്നു. പ്രദേശത്ത് കനത്ത മഴയും മലവെള്ളപ്പാച്ചിലും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

SCROLL FOR NEXT