റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 45 ഇന്ത്യക്കാരെ കൂടി മോചിപ്പിച്ചതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഇവരെ യുദ്ധമേഖലയിൽ നിന്നും പുറത്തു കടത്തി റഷ്യൻ സൈന്യത്തിൽ നിന്നും മോചിപ്പിച്ചു. നിലവിൽ 50 ഇന്ത്യക്കാർ കൂടി യുദ്ധമുഖത്തുണ്ട്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
Also Read: റഷ്യൻ അധികൃതരിൽ നിന്ന് അനുകൂല നടപടികളില്ല; മലയാളി യുവാക്കളുടെ മോചനത്തിൽ അനിശ്ചിതത്വം തുടരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല മോസ്കോ സന്ദർശന വേളയിൽ, റഷ്യൻ സൈന്യത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട് സൈന്യത്തിൽ ചേരുകയും ഉക്രെയ്നിലെ യുദ്ധക്കളത്തിലേക്ക് പോകാൻ നിർബന്ധിതരാവുകയും ചെയ്ത എല്ലാ ഇന്ത്യക്കാരെയും റഷ്യ മോചിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ ഉറപ്പ് നൽകിയിരുന്നു. റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്നവരിൽ ആറ് പേരടങ്ങുന്ന സംഘത്തെ നേരത്തെ നാട്ടിൽ തിരിച്ചെത്തിച്ചിരുന്നു.
Also Read: IMPACT | റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന ഇന്ത്യക്കാർക്ക് മോചനം; 6 പേരടങ്ങുന്ന ആദ്യ സംഘം തിരിച്ചെത്തി