NEWSROOM

നടൻ വിശാലിന് ഇതെന്ത് പറ്റി? 47കാരനായ താരം സിനിമാ പ്രമോഷനെത്തിയത് കൈവിറച്ചും ക്ഷീണിതനായും!

താരത്തിൻ്റെ ശരീരം പതിവിലുമേറെ മെലിഞ്ഞിട്ടുണ്ട്. നടൻ പ്രസംഗിക്കുന്നതിനിടയിൽ നാക്ക് കുഴയുകയും കൈകൾ വിറക്കുകയും ചെയ്യുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്


'മദ​ഗജരാജ' എന്ന തമിഴ് സിനിമയുടെ പ്രീ റിലീസ് ചടങ്ങിനെത്തിയ നടൻ വിശാലിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 47കാരനായ താരം കടുത്ത ആരോഗ്യ പ്രശ്നങ്ങളുമായാണ് വേദിയിലെത്തിയത്.

തമിഴ് ചിത്രത്തിൻ്റെ പ്രീ റിലീസ് ചടങ്ങിലേക്ക് താരമെത്തിയത് സഹായിയായ ഒരാളുടെ കൈപിടിച്ചായിരുന്നു. വിശാൽ ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്. ഇതോടെ നിരവധി ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ആശങ്ക പങ്കുവെച്ച് രംഗത്തെത്തി.

താരത്തിൻ്റെ ശരീരം പതിവിലേറെ മെലിഞ്ഞിട്ടുണ്ട്. വിശാൽ പ്രസംഗിക്കുന്നതിനിടയിൽ അദ്ദേഹത്തിൻ്റെ നാക്ക് കുഴയുകയും കൈകൾ വിറയ്ക്കുകയും ചെയ്യുന്നുണ്ട്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിശാലിൻ്റെ ആരോഗ്യസ്ഥിതിയിൽ ആരാധകർ ഏറെ ആശങ്കാകുലരാണ്.

കടുത്ത പനി ബാധിച്ച അവസ്ഥയിലാണ് നടൻ വേദിയിൽ എത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നടനിൽ നിന്നോ അടുത്ത വൃത്തങ്ങളിൽ നിന്നോ ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. 

സുന്ദർ സി. സംവിധാനം ചെയ്ത 'മദ​ഗജരാജ' 12 വർഷത്തിന് ശേഷമാണ് തിയേറ്ററുകളിൽ എത്തുന്നത്. 2013 പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന സിനിമയാണിത്. സിനിമയുടേതായി ഒരു ട്രെയ്‌ലറും ഒരു പാട്ടും പുറത്തുവിട്ടിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ മൂലം സിനിമയുടെ റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു. അഞ്ജലി, വരലക്ഷ്മി ശരത്കുമാർ, സോനു സൂദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

SCROLL FOR NEXT