ഫയൽ ചിത്രം 
NEWSROOM

റഷ്യ തിരിച്ചടിച്ചു, യുക്രെയ്ന് നേരെ മിസൈൽ ആക്രമണം: അഞ്ചു കുട്ടികൾ ഉൾപ്പെടെ 50 ഓളം പേർക്ക് പരുക്ക്

യുക്രെയ്‌നിലെ വടക്കുകിഴക്കൻ നഗരമായ ഖാർകീവിലെ ഷോപ്പിംഗ് മാളിനുനേരെയായിരുന്നു റഷ്യയുടെ മിസൈൽ ആക്രമണം. പരുക്കേറ്റവരിൽ അഞ്ചു കുട്ടികളും ഉൾപ്പെടുന്നു

Author : ന്യൂസ് ഡെസ്ക്

യുക്രെയ്നിൽ ഷോപ്പിംഗ് മാളിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 50 ഓളം പേർക്ക് പരുക്ക്. യുക്രെയ്ൻ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തിൻ്റെ തിരിച്ചടിയായിട്ട് ആയിരുന്നു റഷ്യ മിസൈൽ ആക്രമണം നടത്തിയത്. ഒറ്റ രാത്രികൊണ്ട് യുക്രെയ്നിൻ്റെ 150 ഡ്രോണുകളാണ് റഷ്യ വെടിവച്ചിട്ടത്.

യുക്രെയ്നിലെ വടക്കുകിഴക്കൻ നഗരമായ ഖാർകീവിലെ ഷോപ്പിംഗ് മാളിനുനേരെയായിരുന്നു റഷ്യയുടെ മിസൈൽ ആക്രമണം. പരുക്കേറ്റവരിൽ അഞ്ചു കുട്ടികളും ഉൾപ്പെടുന്നു. യുക്രെയ്ൻ നടത്തിയ രൂക്ഷമായ മിസൈൽ ആക്രമണത്തിന് പിന്നാലെയായിരുന്നു റഷ്യയുടെ തിരിച്ചടി. യുദ്ധം തുടങ്ങിയശേഷം യുക്രെയ്ൻ നടത്തിയ ഏറ്റവും വലിയ ആക്രമണം നടത്തിയെന്ന് റഷ്യ അറിയിച്ചു. റഷ്യയുടെ ഊർജനിലയങ്ങളും എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളുമായിരുന്നു യുക്രെയ്ൻ ലക്ഷ്യംവെച്ചത്.

കിഴക്കൻ യുക്രൈനിലെ നഗരത്തിലേക്കുള്ള റഷ്യൻ പട്ടാളത്തിൻ്റെ മുന്നേറ്റം ഒരു പടികൂടി പിന്നിട്ടിരിക്കെയാണ് ആക്രമണം നടത്തിയത്. 158 ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് റഷ്യൻ വ്യോമ പ്രതിരോധ അധികൃതർ അറിയിച്ചു. റഷ്യയുടെ മിസൈൽ ആക്രമണത്തിൽ 50 ഓളം പേർക്ക് പരുക്കേറ്റുവെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു.

രണ്ടര വർഷം പിന്നിട്ട റഷ്യ-യുക്രെയ്ൻ യുദ്ധം നിർണായക ഘട്ടത്തിലാണ്. യുക്രെയ്ൻ സേനയെ തുരത്താനായി റഷ്യ കിഴക്കൻ യുക്രെയ്നിൽ ആക്രമണം കടുപ്പിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഓഗസ്റ്റ് ആറിന് പടിഞ്ഞാറൻ അതിർത്തിയിലൂടെയായിരുന്നു യുക്രെയ്ൻ സൈന്യം മേഖലയിലേക്ക് അപ്രതീക്ഷിത കടന്നുകയറ്റം നടത്തിയത്.

SCROLL FOR NEXT