പ്രതീകാത്മക ചിത്രം 
NEWSROOM

ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപയുടെ കൊക്കെയ്‌ൻ

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് വൻ കൊക്കെയ്ൻ ശേഖരത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു

Author : ന്യൂസ് ഡെസ്ക്



ഡൽഹിയിൽ 2000 കോടി രൂപ വിലമതിക്കുന്ന 500 കിലോ കൊക്കെയ്‌നുമായി സംഘം പിടിയിൽ. സംഭവത്തിൽ സൗത്ത് ഡൽഹിയിൽ നിന്ന് നാല് പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് വൻ കൊക്കെയ്ൻ ശേഖരത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. തിലക് നഗർ പ്രദേശത്ത് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്‌നുമായി രണ്ട് അഫ്ഗാൻ പൗരന്മാരെ പിടികൂടിയതിന് പിന്നാലെയാണ് ദേശീയ തലസ്ഥാനത്തെ ഏറ്റവും പുതിയ മയക്കുമരുന്ന് വേട്ട.

ബുധനാഴ്ച തന്നെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു യാത്രക്കാരനിൽ നിന്ന് 24 കോടി രൂപ വിലമതിക്കുന്ന 1,660 ഗ്രാം കൊക്കെയ്ൻ ഡൽഹി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു . ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ ലൈബീരിയൻ സ്വദേശിയിൽ നിന്നാണ് കൊക്കെയ്ൻ പിടിച്ചെടുത്തത്. 1985ലെ എൻഡിപിഎസ് ആക്ട് പ്രകാരമാണ് അറസ്റ്റ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

SCROLL FOR NEXT