54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി പൃഥ്വിരാജും മികച്ച നടിയായി ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും തെരഞ്ഞെടുക്കപ്പെട്ടു. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദി കോര്‍ ആണ് മികച്ച സിനിമ. ഹിന്ദി സംവിധായകനും നിര്‍മാതാവുമായ സുധീര്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ജൂറിയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ചരിത്രത്തിലാദ്യമായി 160 എന്‍ട്രികളാണ് ഇത്തവണ അവാര്‍ഡിനായി എത്തിയത്. പ്രാഥമിക ജൂറിയുടെ വിലയിരുത്തലിലൂടെ തെരഞ്ഞെടുത്ത സിനികളാണ് അന്തിമ ഘട്ടത്തില്‍ പരിഗണിച്ചത്.
മികച്ച നടന്‍ - പൃഥ്വിരാജ് സുകുമാരന്‍ ( ആടുജീവിതം)
മികച്ച നടി - ഉര്‍വശി (ഉള്ളൊഴുക്ക്) , ബീന ആര്‍ ചന്ദ്രന്‍ (തടവ്)
മികച്ച സിനിമ - കാതല്‍ ( ജിയോ ബേബി )
മികച്ച സംവിധായകന്‍ - ബ്ലെസി - (ആടുജീവിതം)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് - സുമംഗല ( ജനനം 1947 പ്രണയം തുടരുന്നു) , റോഷന്‍ മാത്യു (ഉള്ളൊഴുക്ക്, വാലാട്ടി)
മികച്ച തിരക്കഥ അവലംബം - ബ്ലെസി (ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത് - രോഹിത് എംജി (ഇരട്ട)
മികച്ച ഛായാഗ്രഹണം - സുനില്‍ കെഎസ് (ആടുജീവിതം)
മികച്ച കഥ - ആദര്‍ശ് സുകുമാരന്‍ (കാതല്‍)
മികച്ച രണ്ടാമത്തെ സിനിമ - ഇരട്ട ( രോഹിത് എംജി കൃഷ്ണന്‍)
മികച്ച ജനപ്രിയ സിനിമ - ആടുജീവിതം
മികച്ച പിന്നണി ഗായകന്‍ - വിദ്യാധരന്‍ മാസ്റ്റര്‍ ( ജനനം 1947 പ്രണയം തുടരുന്നു)
മികച്ച പിന്നണി ഗായിക - ആന്‍ ആമി ( തിങ്കള്‍ പൂവിന്‍ ഇതളവള്‍ - പാച്ചുവും അത്ഭുത വിളക്കും )
മികച്ച എഡിറ്റിങ് - സംഗീത് പ്രതാപ് (ലിറ്റില്‍ മിസ് റാവുത്തര്‍ )
മികച്ച സ്വഭാവ നടന്‍ - വിജയരാഘവന്‍ (പൂക്കാലം)
മികച്ച സ്വഭാവ നടി - ശ്രീഷ്മ ചന്ദ്രന്‍ ( പൊമ്പളൈ ഒരുമൈ)
മികച്ച ബാലതാരം- തെന്നല്‍ അഭിലാഷ് ( ശേഷം മൈക്കില്‍ ഫാത്തിമ), അവ്യുക്ത് മേനോന്‍ (പാച്ചുവും അത്ഭുതവിളക്കും)
മികച്ച കലാസംവിധാനം - മോഹന്‍ദാസ് ( 2018 )
മികച്ച മേക്കപ്പ് - രഞ്ജിത്ത് അമ്പാടി (ആടുജീവിതം)
മികച്ച കുട്ടികളുടെ സിനിമ - നിലവാരമുള്ള എന്‍ട്രി ഇല്ല
മികച്ച സിനിമ ലേഖനം - ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍ - ഡോ. രാജേഷ് എം.ആര്‍
പ്രത്യേക ജൂറി പരാമര്‍ശം- ഫിലിം സൊസൈറ്റി പ്രസ്ഥാനവവും ഉത്ഭവവും
മികച്ച സിനിമ ഗ്രന്ഥം - മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ- കിഷോര്‍ കുമാര്‍
മികച്ച സംഗീത സംവിധാനം - ജസ്റ്റിന്‍ വര്‍ഗീസ് ( ചാവേര്‍ )
മികച്ച പശ്ചാത്തല സംഗീതം - മാത്യൂസ് പുളിക്കല്‍ (കാതല്‍ )
മികച്ച ഗാനരചന - ഹരീഷ് മോഹന്‍ (ചാവേര്‍ )
മികച്ച വസ്ത്രാലങ്കാരം - ഫെബിന ( ഒ.ബേബി )
മികച്ച കൊറിയോഗ്രഫി - ജിഷ്ണു (സുലേഖ മന്‍സില്‍ )
മികച്ച നവാഗത സംവിധായകന്‍ -ഫാസില്‍ റസാഖ് (തടവ്)
പ്രത്യേക ജൂറി അഭിനയം - കെ.ആര്‍ ഗോകുല്‍ (ആടുജീവിതം) , സുധി കോഴിക്കോട് (കാതല്‍), കൃഷ്ണന്‍ (ജൈവം)
പ്രത്യേക ജൂറി അവാര്‍ഡ് (സിനിമ)- ഗഗനചാരി
മികച്ച സ്ത്രീ/ ട്രാന്‍സ്ജെന്‍ഡര്‍ സിനിമ - എന്നെന്നും
മികച്ച ശബ്ദ ലേഖനം- ജയദേവന്‍ ചക്കാടത്ത്, അനില്‍ രാധാകൃഷ്ണന്‍ (ഉള്ളൊഴുക്ക്)
ശബ്ദ മിശ്രണം - റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ (ആടുജീവിതം)
മികച്ച സിങ്ക് സൗണ്ട് - ഷമീര്‍ അഹമ്മദ്- (ഓ. ബേബി )