NEWSROOM

54-ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 9 ന്

ജൂലൈയിലെ ജിഎസ്ടി വരുമാനം 10.3 ശതമാനം വർധിച്ച് 1.82 ലക്ഷം കോടി രൂപയായിലെത്തിയതോടെയാണ് യോഗം ചേരുന്നത്. 2017 ജൂലൈ 1ന് ജിഎസ്ടി അവതരിപ്പിച്ചതിനു ശേഷമുള്ള മൂന്നാമത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനമാണിത്

Author : ന്യൂസ് ഡെസ്ക്

54-ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 9 ന് ചേരും. ധനമന്ത്രി നിർമല സീതാരാമൻ്റെ അധ്യക്ഷതയിൽ ഡൽഹിയിലാണ് യോഗം ചേരുക. യോഗത്തിൻ്റെ അജണ്ടയെക്കുറിച്ച് കൗൺസിൽ അംഗങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല.

ജൂലൈയിലെ ജിഎസ്ടി വരുമാനം 10.3 ശതമാനം വർധിച്ച് 1.82 ലക്ഷം കോടി രൂപയായിലെത്തിയതോടെയാണ് യോഗം ചേരുന്നത്. 2017 ജൂലൈ 1ന് ജിഎസ്ടി അവതരിപ്പിച്ചതിനു ശേഷമുള്ള മൂന്നാമത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനമാണിത്. കണക്കുകളനുസരിച്ച് 16,283 കോടി രൂപയാണ് ജൂലൈയിലെ റീഫണ്ടുകൾ. ഇതുൾപ്പടെ മൊത്തം ജിഎസ്ടി കളക്ഷൻ 1.66 ലക്ഷം കോടി രൂപയിലധികമായിരുന്നു. 14.4 ശതമാനം വളർച്ചയാണ് വരുമാനത്തിലുണ്ടായത്.

53 മത് ജിഎസ്ടി കൗൺസിൽ യോഗം ജൂൺ 22 ന് ഡൽഹിയിൽ നടന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന ആദ്യ കൗൺസിൽ യോഗമായിരുന്നു അത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തിരുന്നു. കേന്ദ്ര ജിഎസ്ടി നിയമത്തിൽ പുതിയ സെക്ഷൻ 11 എ ഉൾപ്പെടുത്തുന്നതിനുള്ള നിയമഭേദഗതിക്ക് കൗൺസിൽ ശുപാർശ നൽകിയിരുന്നു. പിന്നാലെ 2017 ലെ ജിഎസ്ടി നിയമത്തിലെ 112-ാം വകുപ്പിൽ ഭേദഗതി വരുത്താനും കൗൺസിൽ ശുപാർശ ചെയ്തു.

SCROLL FOR NEXT