ഗാർഹിക തൊഴിലാളികളുടെ കുറവ് നികത്താൻ ലക്ഷ്യമിട്ടാണ് കുവൈറ്റ് ഗവൺമെൻ്റിൻ്റെ പുതിയ നീക്കം.
കുവൈത്തിലെ സ്വകാര്യമേഖലയിൽ 55,000 വീട്ടുജോലിക്കാരെയാണ് കൂടുതലായി നിയമിച്ചത്. ഗാർഹിക തൊഴിലാളികളുടെ കുറവ് നികത്താൻ അധികാരികൾ അനുവദിച്ച രണ്ട് മാസത്തെ സ്ഥലംമാറ്റം മുതലാക്കിയാണ് നിയമനം.
ഈ വർഷം ആദ്യം, കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഓഫ് മാൻപവറും ചേർന്നാണ് ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച്, ഗാർഹിക തൊഴിലാളികൾക്ക് വിസ 20 (ഗാർഹിക മേഖല) ൽ നിന്ന് വിസ 18 (സ്വകാര്യ മേഖല) ലേക്ക് മാറാനാണ് അനുമതി നൽകിയത്. ട്രാൻസ്ഫർ ജൂലൈ 14 ന് ആരംഭിച്ച് സെപ്റ്റംബർ 12 ന് അവസാനിച്ചു.
Also Read: അമേരിക്കയും യൂറോപ്പും ഏർപ്പെടുത്തിയ ഉപരോധം: ഭീഷണിക്കും സമ്മർദത്തിനും വഴങ്ങില്ലെന്ന് ഇറാൻ