NEWSROOM

പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 55 കാരനായ അയല്‍വാസി അറസ്റ്റില്‍

വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം ചെമ്പറക്കയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 55 കാരന്‍ അറസ്റ്റില്‍. വാഴക്കുളം ചെമ്പറക്കി സ്വദേശി രാജന്‍ (55) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.

2024 ഓഗസ്റ്റ് ഒന്നിനും സെപ്റ്റംബര്‍ 30 നും ഇടയിലുള്ള ദിവസം പ്രതി പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. പീന്നീട് തൊട്ടടുത്ത ദിവസങ്ങളിലും പീഡനം തുടര്‍ന്നു. പെണ്‍കുട്ടിയെ പരിശോധിച്ച ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.

തുടര്‍ന്ന് പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

SCROLL FOR NEXT