ടിബറ്റിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ തീവ്രത 5.7 രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. പുലർച്ചെ 2.40 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി തവണ ടിബറ്റിൽ ഭൂചലനങ്ങൾ ഉണ്ടായിരുന്നു. മെയ് ഒൻപതിനും ടിബറ്റിൽ റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. ഏപ്രില്‍ 23ന് റിക്ടര്‍ സ്കെയിലില്‍ 3.9, 3.6 തീവ്രതയുള്ള ഭൂചലനങ്ങളും ടിബറ്റില്‍ അനുഭവപ്പെട്ടു. ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്‌ചയിലായിരുന്നു ഈ രണ്ട് ചലനങ്ങളുടെയും പ്രഭവകേന്ദ്രം.
പാകിസ്ഥാനിലും കഴിഞ്ഞ ദിവസം ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. പാക് - അഫ്ഗാന്‍ അതിർത്തിക്ക് സമീപമായിരുന്നു പ്രഭവകേന്ദ്രം. വിവിധ ഭാഗങ്ങളിലായി പ്രകമ്പനങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു, എന്നാൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിരുന്നില്ല.