NEWSROOM

വീണ്ടും കാട്ടാനക്കലി; മറയൂരിൽ 57കാരൻ കൊല്ലപ്പെട്ടു

പാഞ്ഞെടുത്ത ആന വിമലിനെ ചുഴറ്റി എറിയുകയായിരുന്നു എന്നാണ് കൂടെ ഉണ്ടായവരുടെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് കാട്ടാനക്കലിയിൽ 57കാരൻ കൊല്ലപ്പെട്ടു. ഇടുക്കി മറയൂർ ചമ്പക്കാട്ടിൽ വിമൽ (57) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വച്ചായിരുന്നു കാട്ടാന ആക്രമണമുണ്ടായത്. 

ഒൻപത് പേരടങ്ങുന്ന സംഘം വനത്തിൽ കാട്ടുതീ പടരാതിരിക്കാൻ ഫയർ ലൈൻ ഇടാൻ പോയതായിരുന്നു. രണ്ട് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. കൂട്ടത്തിൽ ഏറ്റവും പിറകിലായിരുന്നു വിമൽ. പാഞ്ഞെടുത്ത ആന വിമലിനെ ചുഴറ്റി എറിയുകയായിരുന്നു എന്നാണ് കൂടെ ഉണ്ടായവരുടെ പ്രതികരണം.

SCROLL FOR NEXT