വർഷത്തിൽ 60 ദിവസം നിയമസഭാ സമ്മേളനം ചേരുന്നത് നിർബന്ധമാക്കാൻ ഡൽഹിയിൽ ചേർന്ന സ്‌പീക്കർമാരുടെ യോഗത്തിൽ തീരുമാനമായെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. സമ്മേളന ദിനം നിർബന്ധമാക്കുന്നത് നിയമ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ചർച്ചകൾ സാധ്യമാക്കുമെന്നാണ് വിലയിരുത്തൽ. താരതമ്യേന ഏറ്റവും കൂടുതൽ സമ്മേളനങ്ങൾ കൂടുന്നത് കേരളത്തിലാണെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
രണ്ട് ദിവസത്തെ നിയമസഭ സ്പീക്കർമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ചിറ്റയം ഗോപകുമാറിൻ്റെ പ്രതികരണം. സ്പീക്കര്‍മാര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍മാര്‍ക്കും മണ്ഡല വികസനത്തിന് പ്രത്യേക ഫണ്ട് എന്ന ആവശ്യത്തിനും യോഗത്തില്‍ സമവായമായെന്ന് ചിറ്റയം ഗോപകുമാര്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.