മണ്ണിടിച്ചലുണ്ടായ മദൻ-ആശ്രിത് ഹൈവേ 
NEWSROOM

നേപ്പാളിൽ കനത്തമഴയെ തുടർന്ന് ഹൈവേയിൽ മണ്ണിടിച്ചിൽ; രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു ,60 പേരെ കാണാതായി

സംഭവത്തിൽ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ദുഃഖം രേഖപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്

നേപ്പാളിൽ കനത്തമഴയെ തുടർന്ന് മദൻ-ആശ്രിത് ഹൈവേയിലുണ്ടായ മണ്ണിടിച്ചലിൽ നദിയിലേക്ക് മറഞ്ഞ രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞ് ഒഴുക്കിൽപ്പെട്ടു 60 പേരെ കാണാതായി. ഇന്ന് പുലർച്ചെ 3:30 ഓടെയാണ് അപകടം ഉണ്ടായത്. രണ്ട് ബസുകളിലും കൂടി ആകെ 63 ആളുകളാണ് ഉണ്ടായത്. ഇവരിൽ മൂന്ന് പേർ ചാടി രക്ഷപെട്ടു. മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് നേപ്പാൾ പൊലീസ് വ്യക്തമാക്കി. അതേസമയം കനത്ത മഴയും, ത്രിശൂലി നദി കരകവിഞ്ഞ് ഒഴുകുന്നതും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നതായും പൊലീസ് അറിയിച്ചു.

കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന എയ്ഞ്ചൽ ബസും കാഠ്മണ്ഡുവിൽ നിന്ന് റൗത്തഹട്ടിൻ്റെ ഗൗറിലേക്ക് പോവുകയായിരുന്ന ഗണപതി ഡീലക്സുമാണ് അപകടത്തിൽപെട്ടത്. കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസിൽ 24 പേരുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. കാണാതായ ബസുകൾക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ചിത്വാൻ ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസർ ഇന്ദ്രദേവ് യാദവ് അറിയിച്ചു.

സംഭവത്തിൽ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ദുഃഖം രേഖപ്പെടുത്തി. മണ്ണിടിച്ചിലിൽ മൂലം ഒഴുക്കിൽപ്പെട്ട അൻപതോളം യാത്രക്കാരെ കാണാതായതിൽ അതിയായ ദുഃഖം ഉണ്ട്. ഫലപ്രദമായ രീതിയിൽ രക്ഷപ്രവർത്തനം നടത്താൻ ഗവൺമെൻ്റിൻ്റെ എല്ലാ ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം മോശമായ കാലാവസ്ഥയെ തുടർന്ന് കാഠ്മണ്ഡുവിൽ നിന്ന് ചിത്വാനിലെ ഭരത്പൂരിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

SCROLL FOR NEXT