NEWSROOM

ലഹരി ഉപയോഗം പൊലീസിൽ അറിയിച്ചതിന് വർക്കലയിൽ വയോധികനെ വെട്ടിക്കൊന്നു

ഇന്നലെ ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്ത് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ഷാജഹാന്‍ പൊലീസിനെ അറിയിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്


ക്രിസ്മസ് രാത്രിയിൽ തിരുവനന്തപുരം വർക്കലയിൽ ഇന്നലെ രാത്രി ലഹരിസംഘം വയോധികനെ വെട്ടിക്കൊന്നു. താഴെവെട്ടൂർ സ്വദേശി ചരുവിള വീട്ടിൽ ഷാജഹാനാണ് (60) കൊല്ലപ്പെട്ടത്. അക്രമിസംഘം വടിവാൾ കൊണ്ട് തലയിൽ വെട്ടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ലഹരി ഉപയോഗം പൊലീസിൽ അറിയിച്ചതാണ് കൊലപാതകത്തിന് കാരണം.

സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന താഴെവെട്ടൂര്‍ സ്വദേശി ഷാക്കിറിനെ വര്‍ക്കല പൊലീസ് പിടികൂടി. മറ്റുള്ളവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ലഹരി ഉപയോഗിച്ചതിന് യുവാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിനാണ് ഗൃഹനാഥനെ വെട്ടിക്കൊന്നതെന്നാണ് പൊലീസ് പറയുന്നത്. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ വയോധികനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്ത് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ഷാജഹാന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മറ്റു പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.

SCROLL FOR NEXT