ഡൽഹി തെരഞ്ഞെടുപ്പിൽ മത്സര കളത്തിൽ അവശേഷിക്കുന്നത് 699 സ്ഥാനാർഥികൾ. ഇന്നലെയായിരുന്നു നാമനിർദേശ പത്രിക പിൻവലിക്കുനുള്ള അവസാനതീയതി. സമയം അവസാനിച്ചതോടെയാണ് തെരഞ്ഞെടുപ്പിന് 699 സ്ഥാനാർഥികൾ ബാക്കിയാകുന്നത്. കെജ്‌രിവാളിനെതിരെ ന്യൂഡൽഹി മണ്ഡലത്തിൽ മാത്രം 23 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
ALSO READ: എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആര്? കെജ്രിവാളിന് മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്ന വാദവുമായി ബിജെപി
ജനക്പുരി 16ഉം, റോഹ്താസ് നഗർ, കരവൽ നഗർ, ലക്ഷ്മി നഗർ എന്നിവിടങ്ങളിൽ 15 സ്ഥാനാർഥികൾ വീതവുമുണ്ട്. 2020-ൽ, പട്ടികജാതി സ്ഥാനാർഥികൾക്കായി സംവരണം ചെയ്യപ്പെട്ടതും, 4 സ്ഥാനാർഥികൾ മത്സരിക്കുന്നതുമായ പട്ടേൽ നഗറിലാണ് ഏറ്റവും കുറവ് സ്ഥാനാർഥികൾ ഉള്ളത്. തിലക് നഗർ, മംഗോൾപുരി, ഗ്രേറ്റർ കൈലാഷ് തുടങ്ങിയ ശ്രദ്ധേയമായ നിയമസഭാ മണ്ഡലങ്ങളിൽ ആറ് സ്ഥാനാർത്ഥികൾ വീതവും ചാന്ദ്‌നി ചൗക്ക്, രാജേന്ദ്ര നഗർ, മാളവ്യ നഗർ എന്നിവിടങ്ങളിൽ ഏഴ് പേർ വീതവുമാണ് മത്സരിക്കുന്നത്.
70 നിയമസഭാ മണ്ഡലങ്ങളിൽ 38 സീറ്റുകളിലും 10ൽ താഴെ സ്ഥാനാർഥികളാണുള്ളത്.ആം ആദ്മി പാർട്ടിയും, കോൺഗ്രസും 70 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടി (ബിജെപി) 68 സീറ്റുകളിലാണ് മത്സരക്കുന്നത്. ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) 69 മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. ഫെബ്രുവരി അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കുകയും ഫെബ്രുവരി എട്ടിന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.