NEWSROOM

കാലടിയിൽ KSRTC ബസിൽ കടത്തിയ 7 കിലോ കഞ്ചാവ് പിടികൂടി; രണ്ട് യുവതികൾ പിടിയിൽ

രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഒഡിഷ സ്വദേശികളായ രണ്ട് യുവതികൾ പിടിയിലായത്.

Author : ന്യൂസ് ഡെസ്ക്


കാലടിയിൽ കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന ഏഴ് കിലോ കഞ്ചാവ് പൊലീസ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഒഡിഷ സ്വദേശികളായ രണ്ട് യുവതികൾ പിടിയിലായത്. തിങ്കളാഴ്ച വെളുപ്പിന് നാല് മണിയോടെയാണ് ഇവരെ കഞ്ചാവുമായി പിടികൂടുന്നത്.

സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരെയാണ് പെരുമ്പാവൂർ എഎസ്‌പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്ന് പിടികൂടിയത്. നാല് വയസുള്ള ആൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു.

SCROLL FOR NEXT