NEWSROOM

ദസറ ആഘോഷത്തിനു പോകവേ കാർ കനാലിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 7 പേർ മരിച്ചു: ഒരാളെ കാണാതായി

ഒരു കുടുംബത്തിലെ 8 പേരടക്കം 9 പേരാണ് കാറിലുണ്ടായിരുന്നത്

Author : ന്യൂസ് ഡെസ്ക്

ഹരിയാനയിലെ കൈതാലിൽ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകളും നാല് പെൺകുട്ടികളുമടക്കം ഒരു കുടുംബത്തിലെ 7 പേർ മരിച്ചു. ഒരാളെ കാണാതായി. ദസറ ആഘോഷത്തിൻ്റെ ഭാഗമായുള്ള ബാബ രാജ്പുരി മേളയ്ക്കായി പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

സത്വീന്ദർ(50), ചമേലി(65), തീജൊ(45), ഫിസ(16), വന്ദന(10), റിയ(10), രമൺദീപ്(6) എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ 8 പേരടക്കം 9 പേരാണ് കാറിലുണ്ടായിരുന്നത്.

സംഭവത്തിൽ അനുശോചനം അറിയിച്ച പ്രധാനമന്ത്രി സംഭവം ഹൃദയഭേദകമാണെന്നും എക്സിൽ പോസ്റ്റ് ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ മേൽനോട്ടത്തിൽ തദ്ദേശ ഭരണകൂടം എല്ലാ രക്ഷാപ്രവർത്തനങ്ങളും നടത്തുന്നതായും അദ്ദേഹം എക്സ് പോസ്റ്റിൽ വ്യക്തമാക്കി.

ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിലേക്ക് നയിച്ചത്. ഡ്രൈവറെ രക്ഷപ്പെടുത്തിയെങ്കിലും വാഹനത്തിലുണ്ടായിരുന്ന ഏഴ് പേർ മുങ്ങിമരിക്കുകയായിരുന്നു. 12 വയസുകാരിയായ കോമളിനെയാണ് കാണാതായത്. പെൺകുട്ടിയെ കണ്ടെത്തുവാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. കൈതാലിലെ ദീഗ് ഗ്രാമത്തിൽ നിന്നുള്ളവരാണ് മരിച്ചവർ എല്ലാവരും.


SCROLL FOR NEXT