മുംബൈയിലെ ഇരുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ചെമ്പൂർ സിദ്ധാർഥ് കോളനിയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്.
താഴത്തെ നിലയിലെ ഇലക്ട്രിക്കൽ സാധനങ്ങൾ സൂക്ഷിച്ചിരുന്ന കടയിൽ നിന്നാണ് തീ പടർന്നതെന്നും കുടുംബം താമസിച്ചിരുന്ന മുകൾ നിലയിലേക്കും തീ പടർന്നതായി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാരിസ് ഗുപ്ത(7),നരേന്ദ്ര ഗുപ്ത(10), മഞ്ജു പ്രേം ഗുപ്ത (30),അനിത ഗുപ്ത (39), പ്രേം ഗുപ്ത(30),വിധി ഗുപ്ത, ഗീത ഗുപ്ത എന്നിവരാണ് കൊല്ലപ്പെട്ടത്.