ഓപ്പറേഷന്‍ സിന്ദൂര്‍ ലോകരാജ്യങ്ങളോട് വിശദീകരിക്കുന്ന ദൗത്യം എംപിമാർ ഉൾപ്പെട്ട ഏഴംഗ സംഘത്തിനെന്ന് കേന്ദ്രസർക്കാർ. കോൺഗ്രസ് എംപി ശശി തരൂർ, ബിജെപി എംപി രവി ശങ്കർ പ്രസാദ്, ജെഡിയു എംപി സഞ്ജയ് കുമാർ ഝാ, ഡിഎംകെ എംപി കനിമൊഴി കരുണാനിധി, എൻസിപി എംപി (എസ്പി) സുപ്രിയ സുലെ, ബൈജയന്ത് പാണ്ഡ, ശിവസേന എംപി ശ്രീകാന്ത് ഷിൻഡെ,എന്നിവരാണ് കേന്ദ്ര സർക്കാരിൻ്റെ ഔദ്യോഗിക പട്ടികയിലുള്ളത്.
സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാനും, ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള നമ്മുടെ രാജ്യത്തിൻ്റെ കാഴ്ചപ്പാട് അവതരിപ്പിക്കാനും തെരഞ്ഞെടുക്കപ്പെട്ടത് ബഹുമതിയായികാണുന്നുവെന്ന് ശശി തരൂർ എംപി എക്സിൽ കുറിച്ചു.
കോൺഗ്രസ് നൽകിയ പ്രതിനിധി സംഘത്തിൻ്റെ പട്ടികയിൽ ശശി തരൂർ ഇല്ലെന്ന് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചിരുന്നു. മുൻ കേന്ദ്ര കാബിനറ്റ് മന്ത്രിആനന്ദ് ശർമ, ഐഎൻസി എൽഎസ്എസിൻ്റെ ഡെപ്യൂട്ടി ലീഡർ ഗൗരവ് ഗൊഗോയ്, ഡോ. സയ്യിദ് നസീർ ഹുസൈൻ എംപി, രാജ ബ്രാർ, എംപി, എന്നിവരുടെ പേരാണ് കോൺഗ്രസ് നൽകിയതെന്നും ജയറാം രമേശ് അറിയിച്ചു.