NEWSROOM

അഞ്ച് വർഷത്തിനുള്ളിൽ അവതരിപ്പിച്ചത് 100 വന്ദേ ഭാരത് ഉൾപ്പടെ 772 ട്രെയിനുകൾ; അശ്വിനി വൈഷ്ണവ്

എക്സ്പ്രസ് ട്രെയിനുകൾ, സൂപ്പർഫാസ്റ്റ് ട്രെയിനുകൾ, പാസഞ്ചർ/മെമു/ഡെമു ട്രെയിനുകൾ, സബർബൻ സർവീസുകൾ എന്നിങ്ങനെ വിവിധ തരം സർവീസുകളും ആരംഭിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ റെയിൽവേ മേഖലയിൽ 2019-2020 മുതൽ 2023-2024 വരെയുള്ള കാലഘട്ടത്തിൽ 772 ട്രെയിൻ സർവീസുകൾ അവതരിപ്പിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. 100 വന്ദേ ഭാരത് സർവീസുകൾ ഉൾപ്പെടെ 772 ട്രെയിൻ സർവീസുകളാണ് ഈ കാലയളവിൽ നൽകിയതെന്നും കേന്ദ്രമന്ത്രി രാജ്യസഭയിൽ അറിയിച്ചു.

2024-25 വർഷത്തിൽ രാജ്യത്ത് സർവീസ് നടത്തുന്ന പുതിയ ട്രെയിനുകളുടെ എണ്ണം, വന്ദേ ഭാരത്, രാജധാനി, തുടങ്ങി കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സർവീസ് ആരംഭിച്ച പുതിയ ട്രെയിനുകളുടെ മേഖല തിരിച്ചുള്ള കണക്കുകൾ എന്നിവ ആവശ്യപ്പെട്ടുള്ള ബിജെപി എംപി നീരജ് ശേഖറുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ട യാത്രക്കാരുടെ യാത്രാ ആവശ്യങ്ങൾക്കായി എക്സ്പ്രസ് ട്രെയിനുകൾ, സൂപ്പർഫാസ്റ്റ് ട്രെയിനുകൾ, പാസഞ്ചർ/മെമു/ഡെമു ട്രെയിനുകൾ, സബർബൻ സർവീസുകൾ എന്നിങ്ങനെ വിവിധ തരം സർവീസുകൾ ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

SCROLL FOR NEXT