മൂന്നാർ ടീ കാസ്റ്റിൽ റിസോർട്ട് 
NEWSROOM

മൂന്നാറിൽ റിസോർട്ടിന് മുകളിൽ നിന്നും വീണ് 9 വയസുകാരന് ദാരുണാന്ത്യം

മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്



ഇടുക്കി മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസുകാരൻ മരിച്ചു. മൂന്നാറിൽ വിനോദയാത്രക്കെത്തിയ മധ്യപ്രദേശ് സ്വദേശിയായ പ്രഭാ ദയാലാണ് മരിച്ചത്. ചിത്തിരപുരം ടി കാസ്റ്റിൽ റിസോർട്ടിലാണ് അപകടമുണ്ടായത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു റിസോർട്ടിൽ അപകടമുണ്ടായത്. കസേരയിൽ കയറി പുറത്തെ കാഴ്ചകൾ കാണുന്നതിനിടെ,  റൂമിലെ സ്ലൈഡിങ് ഗ്ലാസ് വിൻഡോയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

SCROLL FOR NEXT