98ാമത് ഓസ്കാർ വേദിയിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി വൺ ബാറ്റിൽ അനദർ. മികച്ച സിനിമക്കുള്ള പുരസ്കാരത്തിനൊപ്പം മികച്ച സംവിധായകനുള്ള പുരസ്കാരം വൺ ബാറ്റിൽ അനദറിൻ്റെ സംവിധായകൻ പോൾ തോമസ് ആൻ്റേഴ്സൺ സ്വന്തമാക്കി. ഇത് നാലാം തവണയാണ് ഇദ്ദേഹം മികച്ച സംവിധായകനുള്ള ഓസ്കാർ നേടുന്നത്.
മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം മൈക്കേൽ ബി ജോർദാൻ സ്വന്തമാക്കി. വാമ്പയർ സിനിമയായ സിന്നറിലെ അഭിനയത്തിനാണ് പുരസ്കാരം.
മികച്ച നടിക്കുള്ള പുരസ്കാരം ഐറിഷ് അഭിനേത്രി ജസി ബക്ലി സ്വന്തമാക്കി. ഹാംനറ്റ് സിനിമയിലെ വില്യം ഷേക്സ്പിയറിൻ്റെ ഭാര്യ ആഗ്നസ് എന്ന കഥാ പാത്രത്തെ അവതരിപ്പിച്ചാണ് പുരസ്കാരം നേടിയത്.