NEWSROOM

കഴക്കൂട്ടത്ത് 13 വയസ്സുകാരിയെ കാണാതായി

കണിയാപുരം മുസ്ലിം ഹൈ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ തസ്മീനെ ഇന്ന് രാവിലെ 10 മണി മുതലാണ് കാണാതായത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം കഴക്കൂട്ടത്ത് താമസിക്കുന്ന അതിഥി തൊഴിലാളിയായ ആസാം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മീൻ ബീഗത്തെ കാണാതായി. കണിയാപുരം മുസ്ലിം ഹൈ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ തസ്മീനെ ഇന്ന് രാവിലെ 10 മണി മുതലാണ് കാണാതായത്.

സഹോദരിമാരുമായി വഴക്കിട്ടതിന് തസ്മീനെ അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ കുട്ടി ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. സംഭവത്തെ തുടർന്ന് കുടുംബം കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പോലീസ് കേസെടുത്ത് ഡിസിപി ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ തെരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലും സിസിടിവി ദൃശ്യങ്ങളുമടക്കം പരിശോധിക്കുന്നുണ്ട്. കുട്ടിക്ക് അറിയാവുന്നത് അസമീസ് ഭാഷ മാത്രമാണ്. മൂന്ന് മാസം മുമ്പാണ് ഇവരുടെ കുടുംബം തിരുവനന്തപുരത്തെത്തിയത്.

SCROLL FOR NEXT