NEWSROOM

എറണാകുളത്ത് അസം സ്വദേശിയായ പതിനഞ്ചുകാരിയെ കാണാനില്ലെന്നു പരാതി; കേരളത്തിലെത്തിയത് രണ്ടാഴ്ച മുമ്പ്

സഹോദരിക്കൊപ്പം തൈക്കൂടത്ത് വാടകയ്ക്ക് താമസിച്ചിരുന്ന അങ്കിതയെയാണ് കാണാതായത്

Author : ന്യൂസ് ഡെസ്ക്


എറണാകുളം തൈക്കൂടത്ത് പതിനഞ്ചുകാരിയെ കാണാനില്ലെന്നു പരാതി. സഹോദരിക്കൊപ്പം താമസിക്കുന്ന  അസം സ്വദേശിനി അങ്കിതയെയാണ് കാണാതായത്. രണ്ടാഴ്ച മുമ്പാണ് പെൺകുട്ടി കേരളത്തിൽ എത്തിയത്.

സഹോദരിയും ഭർത്താവും മേയ് 20ന് രാത്രി ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടി ഓട്ടോറിക്ഷയിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനിൽ പെൺകുട്ടി കയറി പോയതായാണ് വിവരം.

SCROLL FOR NEXT