ഒമ്പതാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അസം നഗരത്തിൽ സംഘർഷാവസ്ഥ. പ്രകോപിതരായ നാട്ടുകാർ പ്രതികളിലൊരാളുടെ വീടിന് തീയിട്ടു. തൊട്ടുപിന്നാലെ പ്രദേശത്ത് അർധസൈനിക വിഭാഗത്തെ വിന്യസിച്ചു. ശനിയാഴ്ചയാണ് പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയാകുന്നത്.
മജ്ബത്തിലെ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെ വീട്ടിൽ ഇറക്കിവിടാമെന്ന് വാഗ്ദാനം നൽകി ബൈക്കിൽ കയറ്റിയ പ്രതികൾ ഇഷ്ടിക ചൂളയിൽ കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണത്തിനും പോലീസ് ഡയറക്ടർ ജനറൽ ഉത്തരവിട്ടിട്ടുണ്ട്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.