NEWSROOM

വിതുരയിൽ കിണറ്റിൽ വീണ കാട്ടുപോത്തിനെ കരയ്ക്ക് കയറ്റി; രക്ഷപ്പെടുത്തിയത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ

വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം വിതുരയിൽ കിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി. 15 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടുപോത്ത് വീണത്. പിന്നാലെ, വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കിണറിന്റെ ഒരു ഭാഗം ജെസിബി കൊണ്ട് മാറ്റി രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

തുടർന്ന്, ജെസിബി ഉപയോഗിച്ച് കയർ കെട്ടി വലിച്ച് കയറ്റുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കരയ്ക്ക് കയറ്റിയത്. കാട്ടുപോത്തിൻ്റെ കാലിന് ഒടിവ് പറ്റിയോ എന്നും സംശയിക്കുന്നു.

SCROLL FOR NEXT