NEWSROOM

തലശ്ശേരിയിൽ ബോംബ് പൊട്ടി വയോധികന് ദാരുണാന്ത്യം

കുടക്കളം സ്വദേശി വേലായുധനാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

തലശ്ശേരിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ചു. തലശ്ശേരി കൊടക്കളത്താണ് സംഭവം. കുടക്കളം സ്വദേശി വേലായുധനാണ് മരിച്ചത്. പറമ്പിലെ തേങ്ങ ശേഖരിക്കുന്നതിനിടെ കിട്ടിയ വസ്തു തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലശ്ശേരി പൊലീസും ബോംബ് സ്ക്വാഡും സഥലത്തെത്തി പരിശോധന നടത്തി.

സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബോംബ് സ്‌ഫോടങ്ങള്‍ കണ്ണൂരില്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ പാനൂരിലാണ് സമാനമായ സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT