മാവേലിക്കര തഴക്കരയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വീടിനോട് ചേർന്ന് കാർ പോർച്ച് നിർമിക്കുന്നതിനിടയിലാണ് അപകടം നടന്നത്. നിർമാണത്തിനിടെ കെട്ടിടത്തിൻ്റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീഴുകയായിരുന്നു. മാവേലിക്കര കല്ലുമല പുതുച്ചിറ ആനന്ദൻ എന്ന കൊച്ചുമോൻ(50), ചെട്ടികുളങ്ങര പേള സ്വദേശി സുരേഷ് (55) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഒരാൾ ചാടി രക്ഷപ്പെട്ടു. ഇയാൾക്ക് നിസ്സാര പരിക്കുകളേറ്റിട്ടുണ്ട്.