കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ഓടുന്ന കാറിന് തീ പിടിച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. താമരശ്ശേരി ചുരം എട്ടാം വളവിനും, ഒന്‍പതാം വളവിനും ഇടയിലാണ് സംഭവം.
കാര്‍ ചുരം കയറി വരുന്ന സമയത്ത് മുന്‍വശത്ത് നിന്ന് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. തീ പടരുന്നത് കണ്ടതോടെ കാറിലുണ്ടായിരുന്ന യാത്രക്കാര്‍ ഇറങ്ങിയോടുകയായിരുന്നു. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു.