NEWSROOM

കോഴിക്കോട് രാമനാട്ടുകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാർ പെട്ടന്ന് കാറിൽ നിന്നും ഇറങ്ങുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാമനാട്ടുകര അഴിഞ്ഞിലം ബൈപ്പാസിലാണ് അപകടം ഉണ്ടായത്. കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാർ പെട്ടന്ന് കാറിൽ നിന്നും ഇറങ്ങുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി തീയണച്ചു. സംഭവത്തിൽ ആളപായമില്ല.

SCROLL FOR NEXT