NEWSROOM

ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ അക്രമിച്ച കേസ്; അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞ ഞായറാഴ്ച രാത്രി 9.15ഓടെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കയറി ഡോ. അതുല്‍ സോമനെ അക്രമിച്ചുവെന്നായിരുന്നു പരാതി

Author : ന്യൂസ് ഡെസ്ക്

സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ അക്രമിച്ച കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അസിസ്റ്റൻ്റ് സര്‍ജനായ ഡോ. അതുല്‍ സോമന്റെ പരാതിയിലാണ് പുൽപ്പള്ളി പൊലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പുൽപ്പള്ളി സ്വദേശികളായ സുരഭിക്കവല പാടത്ത് ദിപീഷ് (36), താന്നിത്തെരുവ് കവളക്കല്‍ അജി വര്‍ഗീസ് (39), കാപ്പിസെറ്റ് വണ്ടാനത്ത് അനൂപ് (34), അമരക്കുനി മന്നാട്ട് ബിനു (38), പെരിക്കല്ലൂര്‍ വേങ്ങത്താനം സജേഷ് (43) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 9.15 ഓടെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചുകയറി ഡോ. അതുല്‍ സോമനെ അഞ്ച് പേർ ചേർന്ന് അക്രമിച്ചു എന്നായിരുന്നു പരാതി.

SCROLL FOR NEXT