തൃശൂരിൽ പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ ഒരു കുട്ടി മരിച്ചു. പട്ടിക്കാട് സ്വദേശിനി അലീനയാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് മരിച്ചത്. രക്തസമർദ്ദവും ഹൃദയാഘാതവുമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട് ചികിത്സയിലുള്ള മറ്റ് മൂന്ന് കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ALSO READ: പീച്ചി ഡാം സന്ദർശിക്കാനെത്തിയ നാല് പെൺകുട്ടികൾ റിസർവോയറിൽ വീണു; മൂന്ന് പേരുടെ നില ഗുരുതരം
കഴിഞ്ഞദിവസമാണ് തൃശൂർ പീച്ചി ഡാം സന്ദർശിക്കാനെത്തിയ നാല് പെൺകുട്ടികൾ റിസർവോയറിൽ വീണത്. പീച്ചി പട്ടിക്കാട് സ്വദേശിനികളായ നിമ, അലീന, ആൻ ഗ്രീസ്, എറിൻ എന്നീ നാല് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
സുഹൃത്തിൻ്റെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ വന്നതായിരുന്നു പെൺകുട്ടികൾ. പാറയിൽ നിന്ന് കാൽ വഴുതി വീണതാണ് അപകടകാരണമെന്നാണ് നിഗമനം. മറ്റ് മൂന്ന് പേരും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ആൻ ഗ്രേയ്സ്, എറിൻ, നിമ എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുളളത്. വിദഗ്ധ ചികിത്സയ്ക്കായി മുതിർന്ന ഡോക്ടർമാരടക്കം ആശുപത്രിയിലുണ്ട്.