NEWSROOM

പ്രസവ ശസ്ത്രക്രിയക്കെത്തിയ യുവതിയുടെ വയറ്റിനുള്ളിൽ പഞ്ഞിക്കെട്ട് തുന്നിച്ചേർത്തു; സർക്കാർ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്

പ്രസവശസ്ത്രക്രിയ്ക്ക് ശേഷം പെണ്ണൂക്കര സ്വദേശിനിയായ യുവതിയുടെ വയറ്റിനുള്ളില്‍ പഞ്ഞിശേഖരം വച്ച് തുന്നിക്കെട്ടുകയും, തുട‍ർന്ന് രക്തം കട്ടപിടിക്കുകയുമായിരുന്നു

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റിനുള്ളില്‍ പഞ്ഞിക്കെട്ട് വെച്ച് തുന്നിച്ചേർത്തെന്ന് പരാതി. പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം പെണ്ണൂക്കര സ്വദേശിനിയായ യുവതിയുടെ വയറ്റിനുള്ളില്‍ പഞ്ഞിശേഖരം വെച്ച് തുന്നിക്കെട്ടുകയും, അതേത്തുട‍ർന്ന് രക്തം കട്ടപിടിക്കുകയുമായിരുന്നു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.

ഓപ്പറേഷനിലെ വീഴ്ചയെന്ന് ആരോപിച്ച് ഡോക്ടര്‍ക്കെതിരെ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഹരിപ്പാട് സർക്കാ‍ർ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ആരോഗ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി. യുവതി ശസ്ത്രക്രിയയിലുണ്ടായ അപാകതയെ തുടർന്ന് ശാരീരികവും മാനസികവുമായി തകര്‍ന്നതായി പരാതിയിൽ പറയുന്നു.

SCROLL FOR NEXT