NEWSROOM

കോഴിക്കോട് ചികിത്സയിലുള്ള നാല് വയസുകാരന് അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസമാണ് നാല് വയസുകാരനെ അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Author : ന്യൂസ് ഡെസ്ക്

പ്രാഥമിക പരിശോധനയില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ നാല് വയസുകാരന്റെ ഔദ്യോഗിക പരിശോധനാഫലവും പോസിറ്റീവ്. പോണ്ടിച്ചേരിയില്‍ നിന്നുള്ള പിസിആര്‍ പരിശോധനാഫലമാണ് പോസിറ്റീവായത്. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ നാലു വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് നാല് വയസുകാരനെ അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനാഫലം പോസിറ്റീവായിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയില്‍ നിന്നുള്ള റിസള്‍ട്ടും പോസിറ്റീവ് ആയതോടെ കുട്ടിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകിരിച്ചു.

കുട്ടിയെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടും നേരത്തെ തന്നെ ഫലപ്രദമായ ചികിത്സ നല്‍കാന്‍ സാധിച്ചതുകൊണ്ടും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

നേരത്തെ അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച ഒന്‍പത് വയസുകാരന്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. സംസ്ഥാനത്ത് അസുഖം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം ജര്‍മനിയില്‍ നിന്ന് കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മില്‍റ്റിഫോസിന്‍ എന്ന മരുന്ന് ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.



SCROLL FOR NEXT