തിരുവനന്തപുരം വെള്ളറടയിൽ സർക്കാർ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളറട സ്വദേശി ഷാജിയെ ആണ് സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് ജീവനക്കാരനാണ് ഷാജി.
ഇയാൾ സുഹൃത്തിന് പലതവണ ബാങ്കിലെ ചിട്ടികൾക്ക് ജാമ്യം നിൽക്കുകയും, പണം കടമായി നൽകുകയും ചെയ്തിരുന്നു. തുകയൊന്നും തിരിച്ചടയ്ക്കാതായതോടെ ബാങ്കുകളിൽ നിന്ന് ഷാജിക്ക് നോട്ടീസ് ലഭിച്ചു. ഇതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഷാജിയെ കാണാതാവുന്നത്. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. വെള്ളറട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)