NEWSROOM

തുമ്പയിൽ ബൈക്കിലെത്തിയ അക്രമി സംഘം ബോംബെറിഞ്ഞു; രണ്ടു പേര്‍ക്ക് പരുക്കേറ്റു

ആക്രമണം നടത്തിയത് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ്. അക്രമികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നാടൻ ബോംബാണ് എറിഞ്ഞതെന്നാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം തുമ്പയില്‍ ബൈക്കിലെത്തിയ സംഘം വീടിനു നേരെ ബോംബെറിഞ്ഞു. ഉച്ചയോടെ തുമ്പ നെഹ്രു ജംഗ്ഷന് സമീപമാണ് ബോംബേറ് ഉണ്ടായത്. രണ്ട് പേരാണ് ബൈക്കിലെത്തി നാടന്‍ ബോംബെറിഞ്ഞത്. ആക്രമണത്തില്‍ വീടിന് മുന്നിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

സംഭവത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണെന്നാണ് സൂചന. നെഹ്രു ജംഗ്ഷനിലുള്ള ഷമീര്‍ എന്നയാളുടെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. ഇയാളുടെ സുഹൃത്തുക്കളായ അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരുക്കേറ്റത്. അഖിലിന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പൊലീസിന്റെ ഗുണ്ടാ പട്ടികയിലുള്ളയാളാണ് പരുക്കേറ്റ വിവേക്. കഴക്കൂട്ടം സ്വദേശി സുനിലാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് സുനി. ഇയാൾ വിദേശത്തുനിന്ന് എത്തിയതിന് പിന്നാലെയാണ് ആക്രമണം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്.

SCROLL FOR NEXT