മലപ്പുറം പെരുമ്പടപ്പില്‍ വീടിന് തീപിടിച്ചു; അഞ്ചു പേർക്ക് പൊള്ളലേറ്റു
ഏറാട്ട് വീട്ടിൽ മണികണ്ഠൻ എന്നയാളുടെ വീടിനാണ് തീ പിടിച്ചത്
Author : ന്യൂസ് ഡെസ്ക്
മലപ്പുറം പെരുമ്പടപ്പ് പുറങ്ങിൽ വീടിന് തീ പിടിച്ചു. ഏറാട്ട് വീട്ടിൽ മണികണ്ഠൻ എന്നയാളുടെ വീടിനാണ് തീ പിടിച്ചത്. അപകടത്തില്‍ അഞ്ചു പേർക്ക് പൊള്ളലേറ്റു. ഇതില്‍ മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.